മൈക്ക് കേസ്: പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

പൊതു സുരക്ഷയ്ക്ക് ഭീഷണിയായെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു
മൈക്ക് കേസ്: പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
Updated on

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗത്തിനിടെ മൈക്ക് തകരാറായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ടും ഹാജരാക്കും.

പൊതു സുരക്ഷയ്ക്ക് ഭീഷണിയായെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്നാൽ, കേസെടുത്തത് വൻ വിവാദമാവുകയും വ്യാപകമായി പരിഹാസം ഉയരുകയും ചെയ്തതോടെ കേസിൽ നിന്ന് സർക്കാർ തലയൂരുകയായിരുന്നു.

കേസിൽ പരിശോധന മാത്രം മതിയെന്നും തുടർ നടപടികൾ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദേശം നൽകിയിരുന്നു. ചിരിപ്പിച്ച് കൊല്ലരുതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു വിളിച്ചു പറഞ്ഞാണ് കേസെടുത്തതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.

കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ഉടമയ്ക്ക് പൊലീസ് തിരിച്ചു നൽകുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.