'സ്പീഡ് കുറഞ്ഞാൽ അപകടം കുറയും'; ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറച്ചതിനെക്കുറിച്ച് മന്ത്രി

''ദേശീയ വിജ്ഞാപവത്തിനോടു ചേർന്നു നിൽക്കുന്ന തീരുമാനമാണിത്. ഭേദഗതി വരുത്തണമെന്ന് തോന്നിയാൽ മാത്രമേ മാറ്റം വരുത്തൂ.''
'സ്പീഡ് കുറഞ്ഞാൽ അപകടം കുറയും'; ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറച്ചതിനെക്കുറിച്ച് മന്ത്രി
Updated on

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങൾ കൂടുതലാണെന്നും അതുകൊണ്ടാണ് അവയുടെ വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററായി കുറച്ചതെന്നും മന്ത്രി ആന്‍റണി രാജു. വേഗ പരിധി കുറച്ചുകൊണ്ട് അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി.

റോഡുകളിൽ വേഗരിധി ബോർഡുകൾ പ്രദർശിപ്പിക്കും. ഇതിനായുളള യോഗം അടുത്തയാഴ്ച ചേരുന്നതാണെന്നും മന്ത്രി പറഞ്ഞു.

ദേശീയ വജ്ഞാപവത്തിനോടു ചേർന്നു നിൽക്കുന്ന തീരുമാനമാണിത്. ഭേദഗതി വരുത്തണമെന്ന് തോന്നിയാൽ മാത്രമേ മാറ്റം വരുത്തൂ.

റോഡുകളിലും വലിയ മാറ്റങ്ങൾ ഉണ്ടായി. ഈ കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷമാണ് വേഗ പരിധി പുനർനിർണയിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബുധനാഴ്ച വൈകിട്ട് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതുകൂടി കണക്കിലെടുത്തായിരുന്നു തീരുമാനം.

സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുണ്ടായിരുന്നത്. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.

പുതുക്കിയ വേഗപരിധി ഇങ്ങനെ (നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിൽ) - ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങൾക്ക്:

  • 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ

  • 4 വരി ദേശീയ പാതയിൽ 100 (90)

  • മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)

  • മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80)

  • മറ്റു റോഡുകളിൽ 70 (70)

  • നഗര റോഡുകളില്‍ 50 (50)

9 സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്രാ വാഹനങ്ങൾക്ക്

  • 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ

  • 4 വരി ദേശീയ പാതയിൽ 90 (70)

  • മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)

  • മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65)

  • മറ്റു റോഡുകളിൽ 70 (60)

  • നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക്

  • 6 വരി, 4 വരി ദേശീയപാതകളിൽ 80 (70)

  • മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65)

  • മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60)

  • മറ്റ് റോഡുകളിൽ 60 (60)

  • നഗര റോഡുകളില്‍ 50 (50)

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.

Trending

No stories found.

Latest News

No stories found.