കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 637.6 കോടി രൂപ: മന്ത്രി ജി.ആർ. അനിൽ

കർഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്‍റേതെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ
ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ
Updated on

തിരുവനന്തപുരം: കർഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്‍റേതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. പ്രതിസന്ധിക്കു കാരണം കേന്ദ്ര വിഹിതം വൈകുന്നതാണ്. 637.6 കോടി രൂപയാണ് കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടാനുള്ളതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര വിഹിതം കിട്ടാൻ എട്ടു മാസം വരെ കാലതാസമെടുക്കും. നിലവിൽ 250373 കർഷകരിൽ നിന്നായി 2070 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതിൽ 1854 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.

2,30,000 പേർക്ക് പണം കിട്ടിയിട്ടുണ്ട്. 216 കോടി രൂപയാണ് ഇനി നൽകാനുള്ളത്. ബാങ്കുകളുടെ നിസ്സഹകരണവും പണം വൈകുന്നതിനൊരു കാരണമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര വിഹിതം വൈകുന്നതു മൂലം കർഷകർക്ക് പണം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായാണ് പിആർഎസ് വായ്പ സംവിധാനം കൊണ്ടു വന്നത്. വായ്പാ ഇനത്തിൽ പണം നൽകുന്നതിലൂടെ കർഷകർക്ക് പലിശയോ മറ്റു ബാധ്യതകളോ ഉണ്ടാകില്ല. ബാങ്കിന്‍റെ വായ്പയിൽ സർക്കാരാണ് ഗ്യാരണ്ടി നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.