ഉഷ്ണതരംഗം: കള്ളക്കണക്കിനെക്കുറിച്ച് അന്വേഷണം

പിഴവ് പറ്റിയത് മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നു നൽകിയ വിവരത്തിലെന്ന് സൂചന
Veena George
Veena George
Updated on

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ ഈ വർഷം 120 പേർ ഉഷ്ണതരംഗം കാരണം മരിച്ചെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അന്വേഷണം പ്രഖ്യാപിച്ചു.

സൂര്യാഘാതം പോലുള്ള കാരണങ്ങളാൽ കേരളത്തിൽ ഈ വർഷം ആരെങ്കിലും മരിച്ചതായി രേഖകളില്ല. ഈ സാഹചര്യത്തിൽ, തെറ്റായ വിവരം എങ്ങനെയാണ് കേന്ദ്ര സർക്കാരിനു ലഭിച്ചതെന്ന് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്റ്ററോടാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്. ഉത്തരവാദികൾക്കെതിരേ കർക്കശ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിവരം അപ്‌ലോഡ് ചെയ്തപ്പോൾ വന്ന പിഴവാണ് ഇതിനു കാരണമായതെന്നാണ് ഡയറക്റ്ററുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിൽ തിരുത്തൽ വരുത്താൻ നിർദേശം നൽകിക്കഴിഞ്ഞു. ഈ വർഷം മാത്രമല്ല, കഴിഞ്ഞ വർഷവും കേരളത്തിൽ ആരും സൂര്യാഘാതം മൂലം മരിച്ചിട്ടില്ല.

Veena George
കേരളത്തിലെ ഉഷ്ണതരംഗ മരണസംഖ്യ: കേന്ദ്രത്തിന്‍റെ കണക്ക് തെറ്റി

Trending

No stories found.

Latest News

No stories found.