'തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ല, രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി'

രാവിലെ നടത്തിയ പ്രതികരണത്തിൽ പരാതി കിട്ടിയാലെ നടപടിയെടുക്കൂ എന്ന മന്ത്രിയുടെ പ്രതികരണം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു
minister saji cherian fb post about actress alligation over ranjith
തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ
Updated on

തിരുവനന്തപുരം: ബംഗാളി നടിയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പാണെന്നും മന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.

രാവിലെ നടത്തിയ പ്രതികരണത്തിൽ പരാതി കിട്ടിയാലെ നടപടിയെടുക്കൂ എന്ന മന്ത്രിയുടെ പ്രതികരണം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫെയ്സ് ബുക്കിലൂടെയുള്ള മന്ത്രിയുടെ പ്രതികരണം.

ആരോപണങ്ങളിൽ രഞ്ജിത് മറുപടി പറഞ്ഞിട്ടുണ്ട്. നടി നിയമപ്രകാരം പരാതി നൽകിയാൽ അതു സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കും. ആക്ഷേപം ഉന്നയിച്ചതിന്‍റെ പേരിൽ കേസെടുക്കാൻ പറ്റുമോയെന്നും അങ്ങനെയെടുത്ത കേസുകൾ നില നിന്നിട്ടുണ്ടോ? ഒരു രാഷ്ട്രീയ തീരുമാനത്തിന്‍റെ ഭാഗമായാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ പദവിയിൽ രഞ്ജിത് തുടരുന്നത്. പാർട്ടിയാണ് അദ്ദേഹത്തെ മാറ്റി നിർത്തണമോയെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത്. മന്ത്രിയെന്ന നിലയിൽ താൻ രഞ്ജിത്തിനോട് സംസാരിച്ചോ ഇല്ലയോ എന്നോ മാധ്യമങ്ങളോടു പറയേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Trending

No stories found.

Latest News

No stories found.