വികാരനിർഭരമായി ആർ. ഗോപീകൃഷ്‌ണൻ അവാർഡ് ദാനവും ഓർമച്ചിത്ര പ്രകാശനവും

ലയാള മനോരമ സ്പെഷ്യൽ കറസ്പോൺഡന്‍റ് ജയചന്ദ്രൻ ഇലങ്കത്ത് (കൊല്ലം) ആണ് രണ്ടാമത് ആർ.ഗോപീകൃഷ്‌ണൻ അവാർഡിന് അർഹനായത്.
ലയാള മനോരമ സ്പെഷ്യൽ കറസ്പോൺഡന്‍റ് ജയചന്ദ്രൻ ആർ.ഗോപീകൃഷ്‌ണൻ അവാർഡ് മന്ത്രി വി.എൻ.വാസവനിൽ നിന്ന് ഏറ്റുവാങ്ങുന്നു
ലയാള മനോരമ സ്പെഷ്യൽ കറസ്പോൺഡന്‍റ് ജയചന്ദ്രൻ ആർ.ഗോപീകൃഷ്‌ണൻ അവാർഡ് മന്ത്രി വി.എൻ.വാസവനിൽ നിന്ന് ഏറ്റുവാങ്ങുന്നു
Updated on

കോട്ടയം: മെട്രൊവാർത്ത മുൻ പത്രാധിപരും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന ആർ. ഗോപികൃഷ്ണന്‍റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച ആർ. ഗോപീകൃഷ്‌ണൻ അവാർഡ് ദാനവും ഓർമച്ചിത്ര പ്രകാശനവും കോട്ടയം പ്രസ്ക്ലബ്ബ് ഹാളിൽ നടന്നു. മലയാള മനോരമ സ്പെഷ്യൽ കറസ്പോൺഡന്‍റ് ജയചന്ദ്രൻ ഇലങ്കത്ത് (കൊല്ലം) ആണ് രണ്ടാമത് ആർ.ഗോപീകൃഷ്‌ണൻ അവാർഡിന് അർഹനായത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2.30ന് നടന്ന ചടങ്ങിൽ തുറമുഖ മന്ത്രി വി.എൻ. വാസവൻ അവാർഡ് വിതരണം ചെയ്തു. ആർ. ഗോപീകൃഷ്‌ണന്‍റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയതാണ് 25,000 രൂപയും ഫലകവുമടങ്ങുന്ന അവാർഡ്.

മുൻ മന്ത്രിയും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണ‌ൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജോൺ സാമുവൽ ഗോപീകൃഷ്‌ണൻ അനുസ്‌മരണ പ്രഭാഷണം നടത്തി. മെട്രൊവാർത്ത ആർട്ടിസ്റ്റ് സുഭാഷ് കല്ലൂർ തയാറാക്കിയ ഓർമ്മച്ചിത്രത്തെപ്പറ്റി മകൻ വിനയ് ഗോപീകൃഷ്ണ ആമുഖപ്രസംഗം നടത്തി. ഗോപീകൃഷ്ണന്‍റെ മരുമകനും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ(ടാക്സസ്) ഡോ. എ. ജയതിലക് ചിത്രം പ്രകാശനം ചെയ്തു. അവസാന നാളുകളിൽ ഗോപീകൃഷ്ണൻ രചിച്ച "കടൽ പറഞ്ഞ കടംകഥ" എന്ന നോവലൈറ്റ്, മുൻ കേന്ദ്രമന്ത്രി കെ.വി തോമസ്, പുസ്തകത്തിന്‍റെ കവർ ചിത്രം തയ്യാറാക്കിയ സുഭാഷ് കല്ലൂരിന് നൽകി പ്രകാശനം ചെയ്തു.

തോമസ് ചാഴികാടൻ എം.പി, മുൻ എംപി അഡ്വ. കെ. സുരേഷ് കുറുപ്പ്, മെട്രൊവാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി സന്തോഷ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് പണിക്കർ, ഡോ. പി. ബാലചന്ദ്രൻ (റിട്ട. സൂപ്രണ്ട് കോട്ടയം മെഡിക്കൽ കോളെജ് ), ആർ. ഗോപീകൃഷ്‌ണന്‍റെ പത്നി ഡോ. ലീലാ ഗോപീകൃഷ്‌ണ, പുത്രി സ്നേഹ ഗോപീകൃഷ്‌ണ, ഉൾപ്പടെയുള്ളവർ സംസാരിച്ചു. അവാർഡ് ജേതാവ് ജയചന്ദ്രൻ ഇലങ്കത്ത് മറുപടി പ്രസംഗവും നടത്തി.

Trending

No stories found.

Latest News

No stories found.