പുതുപ്പള്ളിയിൽ 
പ്രചരണത്തിനിറങ്ങാൻ മന്ത്രിമാരും; വികസന സദസുകൾ പ്രധാന വേദികളാവും

പുതുപ്പള്ളിയിൽ പ്രചരണത്തിനിറങ്ങാൻ മന്ത്രിമാരും; വികസന സദസുകൾ പ്രധാന വേദികളാവും

പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും മന്ത്രിമാർ വിട്ടു നിൽക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുന്ന എന്ന ലക്ഷ്യം കൂടിയാണ് ഇതുവഴി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്
Published on

കോട്ടയം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ മന്ത്രിമാർ ജെയ്ക്കിനായി കളത്തിലിറങ്ങും. ഇന്നു മുതൽ ആരംഭിക്കുന്ന വികസന സദസുകളാവും മന്ത്രിമാരുടെ പ്രധാന വേദികൾ. കൂടാതെ കുടുംബ വേദികളിലും മന്ത്രിമാരെത്തും.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും മന്ത്രിമാർ വിട്ടു നിൽക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുന്ന എന്ന ലക്ഷ്യം കൂടിയാണ് ഇതുവഴി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. മന്ത്രിമാരെ ‘മിസ്’ ചെയ്യുന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചിരുന്നു.

പുതുപ്പള്ളിയിൽ പ്രചരണം കൊഴുക്കുകയാണ്. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇവർക്കുള്ള ചിഹ്നങ്ങളും അനുവദിച്ചു. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾക്ക് പുറമെ ആം ആദ്മി പാർട്ടി സ്ഥാനാർഥിയും മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളുമാണ് ജനവിധിതേടുന്നത്. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം പുതുപ്പള്ളി മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണം നയിക്കുന്നത്.