കലാപം അഴിച്ചു വിടാൻ സതീശൻ ശ്രമിക്കുന്നു; അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് മന്ത്രിമാർ

അക്രമത്തിന് പ്രതിപക്ഷ നേതാവ് തന്നെ മുൻ കൈയ്യെടുക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്
വി. ശിവൻകുട്ടി | ആന്‍റണി രാജു
വി. ശിവൻകുട്ടി | ആന്‍റണി രാജു
Updated on

തിരുവനന്തപുരം: കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാനാണ് കോൺഗ്രസിന്‍റെ ശ്രമമെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്‍റണി രാജുവും പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് മുഖ്യ ആസൂത്രകൻ. അക്രമം അഴിച്ചുവിട്ടാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രിമാർ സംയുക്തമായി ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് സമരത്തിന്‍റെ മറവില്‍ ക്രിമിനലുകളെ തെരുവുകളില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതല്‍ നശിപ്പിച്ചതിലൂടെ പൊതു ഖജനാവിന് ഉണ്ടായിരിക്കുന്നത്. നവകേരള സദസിന്‍റെ വിജയം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണ്. അതാണ് നവകേരള സദസിന്‍റെ സമാപന ദിവസത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് അക്രമം അഴിച്ചു വിടാന്‍ കാരണം. അക്രമത്തിന് പ്രതിപക്ഷ നേതാവ് തന്നെ മുൻ കൈയ്യെടുക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. പൊതു മുതൽ നശിപ്പിച്ചതിന് പ്രതിപക്ഷ നേതാവ് തന്നെ മറുപടി പറയണമെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.