തിരുവനന്തപുരത്തുനിന്നു കാണാതായ കുട്ടി കന്യാകുമാരിയിൽ എന്നു സൂചന

എന്തെങ്കിലും വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ്
Missing girl's photo captured by co passenger from train
ട്രെയ്നിൽ വച്ച് യാത്രക്കാരി പകർത്തിയ ചിത്രം, ഇതി തങ്ങളുടെ മകളാണെന്ന് മാതാപിതാക്കൾ സ്ഥിരീകരിച്ചു
Updated on

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിക്കു വേണ്ടിയുള്ള തെരച്ചിൽ കന്യാകുമാരിയിലേക്കു വ്യാപിപ്പിച്ചു. കുട്ടിയെ കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കണ്ടെന്ന് തമ്പാനൂരിൽ നിന്നു കയറിയ യാത്രക്കാരി പൊലീസിൽ അറിയിച്ചതിനെത്തുടർന്നാണിത്.

പെൺകുട്ടി ട്രെയ്നിലിരുന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരി കുട്ടിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ചിത്രവും പൊലീസിനു കൈമാറിയിട്ടുണ്ട്. ചിത്രം കണ്ട മാതാപിതാക്കൾ ഇത് തങ്ങളുടെ മകൾ തന്നെയാണ് സ്ഥിരീകരിക്കുകയും ചെയ്തു. പുലർച്ചെ കുട്ടിയെ കണ്ടതായി കന്യാകുമാരിയിലെ ഓട്ടോ റിക്ഷ ഡ്രൈവർമാരും അറിയിച്ചിട്ടുണ്ട്.

തെരച്ചിലിനായി കേരള പൊലീസ് സംഘം കന്യാകുമാരിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ കുട്ടിയെ കാണാതായ വിവരം അസം സ്വദേശികളായ മാതാപിതാക്കൾ വൈകിട്ട് നാലു മണിയോടെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. അസമിയ ഭാഷ മാത്രമാണ് കുട്ടിക്ക് വശമുള്ളത്.

അതേസമയം, കുട്ടി അസമിലെ സിൽച്ചറിലേക്കു പോയ ട്രെയിനിലുണ്ടെന്നും ചൊവ്വാഴ്ച അറിയിപ്പ് ലഭിച്ചിരുന്നു. പൊലീസ് സംഘവും ആർപിഎഫ് ഉദ്യോഗസ്ഥരും പാലക്കാട് വച്ച് ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഈ ട്രെയിനിൽ തന്നെ കോയമ്പത്തൂർ വരെ പൊലീസ് സംഘം പോയി നോക്കിയെങ്കിലും വിവരമൊന്നും കിട്ടിയില്ല.

അമ്മയോടു പിണങ്ങിയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്നാണ് മാതാപിതാക്കളുടെ മൊഴി. സഹോദരിമായുമായി വഴക്കിട്ടപ്പോൾ കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ ജോലി പോയ സമയത്താണ് കുട്ടി ഇറങ്ങിപപോയതെന്നാണ് കരുതുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ്.

Trending

No stories found.

Latest News

No stories found.