എം.കെ. ഹരികുമാർ ഔദ്യോഗിക ഭാഷാനയ ഉന്നതതലസമിതിയിൽ

നാല് പതിറ്റാണ്ടിലേറെയായി സാഹിത്യ രംഗത്ത് എം.കെ. ഹരികുമാർ പ്രവർത്തിക്കുന്നു.
M.K. Harikumar official language
In the high level committee
എം.കെ. ഹരുകുമാർ
Updated on

കൊച്ചി: കേരളസർക്കാരിന്‍റെ ഔദ്യോഗികഭാഷ സംബന്ധിച്ച ഉന്നതതലസമിതിയിലേക്ക് പ്രമുഖ സാഹിത്യവിമർശകനും 'അക്ഷരജാലകം' പംക്തീകാരനുമായ ഡോ. എം.കെ. ഹരികുമാറിനെ തെരഞ്ഞെടുത്തു. ഡോ. സുനിൽ പി. ഇളയിടം. ഡോ. ഷീബാ ദിവാകരൻ, ഡോ. ജെയിംസ് മണിമല, ഡോ. എം.എം. ബഷീർ എന്നിവരാണ് പുന:സംഘടിപ്പിച്ച സമിതിയിലെ മറ്റംഗങ്ങൾ.

കേരള സർക്കാരിന്‍റെ ഔദ്യോഗിക ഭാഷാനയം നടപ്പാക്കുന്നതിനും ഭാഷാമാറ്റം അവലോകനം ചെയ്യുന്നതിനും, ഭാഷാ നയപരിപാടിയിലെ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുമാണ് സമിതി പ്രവർത്തിക്കുക. മുഖ്യമന്ത്രി അധ്യക്ഷനും സാംസ്കാരികമന്ത്രി ഉപാധ്യക്ഷനുമാണ് .

നാല് പതിറ്റാണ്ടിലേറെയായി സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന എം.കെ. ഹരികുമാർ വിമർശനം, നോവൽ, കവിത, കഥ, അക്ഷരജാലകം എന്നീ വിഭാഗങ്ങളിലായി മുപ്പത്തിരണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മെട്രൊ വാർത്തയിൽ ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന 'അക്ഷരജാലകം' രാജ്യത്ത് ഏറ്റവും ദീർഘകാലമായി തുടരുന്ന സാഹിത്യപംക്തിയാണ്.

Trending

No stories found.

Latest News

No stories found.