'84 കോടി ജനങ്ങൾക്ക് പണം നൽകി, 40 കോടി കൂടെയുണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനാകും'

ബാങ്കിലെ പ്രതിസന്ധി മറികടക്കാൻ 30 കോടി രൂപ കരുവന്നൂരിലെത്തിച്ചിട്ടുണ്ട്
MK Kannan
MK Kannan
Updated on

തൃശൂർ: കരുവന്നൂർ ബാങ്ക് പ്രതിസന്ധി ഉടൻ തീർക്കുമെന്ന് സിപിഎം നേതാവും കേരളാ ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ. ബാങ്കിലെ പ്രതിസന്ധി മറികടക്കാൻ 30 കോടി രൂപ കരുവന്നൂരിലെത്തിച്ചിട്ടുണ്ട്. 40 കോടി രൂപ കൂടെ ഉണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ശനിയാഴ്ച കേരളാ ബാങ്ക് ഡയറക്‌ടർ ബോർഡ് യോഗം ചേരുമെന്നും എം.കെ കണ്ണൻ വ്യക്തമാക്കി.

ഇതുവരെ 84 കോടി ജനങ്ങൾക്ക് പണം നൽകിയിട്ടുണ്ട്. ഇഡിയും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണ്. പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ചോദ്യം ചെയ്യലിനോട് എം.കെ കണ്ണൻ നിസ്സഹരിച്ചതായി ഇഡി പറഞ്ഞിരുന്നു. ശരീരത്തിന് വിറയൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ നിർത്തിവെച്ചത്. ഇത് ചോദ്യം ചെയ്യലിനെതിരെയുള്ള നീക്കമാണോയെന്നും ഇഡി സംശയിക്കുന്നുണ്ട്. പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടേണ്ടതിനാൽ കൂടിയാലോചനങ്ങൾക്ക് ശേഷമാകും കണ്ണനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുക.

Trending

No stories found.

Latest News

No stories found.