'അപമാനിതരായി മത്സരിക്കില്ല'; സുധാകരനെതിരെ പൊട്ടിത്തെറിച്ച് എം കെ രാഘവനും കെ മുരളീധരനും

കെ മുരളീധരനും എം കെ സുധാകരനും എതിരെ അച്ചടക്ക നടപടിയുടെ പേരിൽ കെപിസിസി പ്രസിഡന്‍റ് അയച്ച കത്ത് പിൻവലിക്കാനും യോഗത്തിൽ തീരുമാനമായി
'അപമാനിതരായി മത്സരിക്കില്ല'; സുധാകരനെതിരെ പൊട്ടിത്തെറിച്ച് എം കെ രാഘവനും കെ മുരളീധരനും
Updated on

ന്യൂഡൽഹി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ പൊട്ടിത്തെറിച്ച് എം പിമാരായ എം കെ രാഘവനും കെ മുരളീധരനും. ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിളച്ച യോഗത്തിലായിരുന്നു എം പിമാരുടെ പ്രതികരണം. അപമാനിതരായി മത്സരിക്കാനില്ലെന്ന ഇവരുടെ പ്രതികരണത്തെ മറ്റ് എം പിമാർ കൂടി പിന്തുണച്ചതോടെ തെറ്റിദ്ധാരണകൾ നീക്കാമെന്ന് കെ സുധാകരൻ ഉറപ്പു നൽകി.

കെ മുരളീധരനും എം കെ സുധാകരനും എതിരെ അച്ചടക്ക നടപടിയുടെ പേരിൽ കെപിസിസി പ്രസിഡന്‍റ് അയച്ച കത്ത് പിൻവലിക്കാനും യോഗത്തിൽ തീരുമാനമായി. കത്തയച്ചത് ഉചിതമായി നടപടിയല്ലെന്ന എം പിമാരുടെ പ്രതികരണത്തിനു പിന്നാലെ കത്ത് പിൻവലിക്കാൻ സുധാകരൻ തയ്യാറാകുകയായിരുന്നു.

ഇരുവർക്കുമെതിരെ കത്തയച്ചതിലൂടെ അധികാരം പ്രയോഗിച്ചതല്ലെന്നും പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്നും യോഗത്തിനു ശേഷം സുധാകരൻ പ്രതികരിച്ചു. പാർട്ടി കാര്യങ്ങളിൽ സുധാകരൻ കൂട്ടായ ചർച്ച നടത്തുന്നില്ലെന്ന ആരോപണം എം പിമാരുടെ ഭാഗത്തുനിന്നും ഉണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് വേണുഗോപാൽ അനുനയ ചർച്ചക്ക് വിളിച്ചത്. കെപിസിസി പ്രസിഡന്‍റിനൊപ്പമുള്ള ജനറൽ സെക്രട്ടറിയടക്കം 4 പേരാണു കെപിസിസിയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും യോഗത്തിൽ എംപിമാർ കുറ്റപ്പെടുത്തി.

Trending

No stories found.

Latest News

No stories found.