ബാർ കോഴ: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്‍റെ നിയമസഭാ മാർച്ച്

ജുഡീഷ്യൽ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് തെളിയിക്കാനാണ് ക്രൈംബ്രാഞ്ച് തെളിവുകളൊന്നുമില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്
MM Hassan
MM Hassanfile
Updated on

കോഴിക്കോട്: ബാർ കോഴയ്ക്കെതിരെ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ബാർ കോഴയിൽ രണ്ടു മന്ത്രിമാർക്ക് പങ്കുണ്ട്. എക്സൈസ് അന്വേഷിച്ചത് ശബ്ദരേഖയെക്കുറിച്ചാണ്. ഗൂഢാലോചനയെക്കുറിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തില്ലെന്നുറപ്പാണ്. അതിനാലാണ് യുഡിഎഫ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യൽ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് തെളിയിക്കാനാണ് ക്രൈംബ്രാഞ്ച് തെളിവുകളൊന്നുമില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അബ്കാരി നയം ചർച്ച ചെയ്യാനാണ് ടൂറിസം വകുപ്പ് യോഗം വിളിച്ചതെന്ന റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് ടൂറിസം മന്ത്രി പറഞ്ഞത്. ഡ്രൈ ഡേ മാറ്റി ടൂറിസത്തിലൂടെ വരുമാനം നർധിപ്പിക്കാൻ മാത്രമല്ല, സിപിഎമ്മിന്‍റെ വരുമാനം കൂടി വർധിപ്പിക്കാനാണ് നീക്കമെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് നടത്തുമെന്നും ഹസൻ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.