mm hassan about pv anvar
MM Hassanfile

അൻവറിനെ പോലെ ഒരാളെ യുഡിഎഫിന് വേണ്ടെന്ന് എം.എം. ഹസൻ; ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

അൻവറിനെ സ്വീകരിക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം
Published on

തിരുവനന്തപുരം: മുഖ്യമന്ത്രി കൈയോഴിഞ്ഞ പി.വി. അൻവറിനെ തള്ളി യുഡിഎഫ്. രാഹുലിന്‍റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും ഞങ്ങൾക്ക് വേണ്ടെന്ന് എം.എം. ഹസൻ പ്രതികരിച്ചു. അൻവറിന് രാഷ്ട്രീയ അഭയം നൽകേണ്ട ആവശ്യം ഇല്ലെന്നും ഹസൻ പറഞ്ഞു.

അൻവറിനെ സ്വീകരിക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പി.വി.അൻവർ എംഎൽഎയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഇക്ബാൽ മുണ്ടേരിയുടെ കുറിപ്പ് കണ്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി.

അതേസമയം, പോസ്റ്റിട്ട് വാർത്ത പുറത്തു വന്നതിനു പിന്നാലെ ഇക്ബാൽ മുണ്ടേരി പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഈ ദുഷ്ടശക്തികൾക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടാം. ഇടതു ഭരണം സംഘപരിവാറിന് കുടപിടിക്കുകയാണ്. മുഖ‍്യമന്ത്രിയും അദേഹത്തിന്‍റെ ഓഫീസും എല്ലാ തരം അഴിമതികളുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്ന് വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്നവരാണ് മുസ്ലീം ലീഗിം യുഡിഎഫിം. ഈ നിലപാടാണ് സത‍്യമെന്ന് തിരിച്ചറിഞ്ഞ് അതിന്‍റെ കൂടെ നിൽകാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയ്യാറാവുന്ന ഘട്ടത്തിന് സമയമായെന്നുമായിരുന്നു ഇഖ്ബാൽ മുണ്ടേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.