''അതും മണിയാശാന്‍റെ നാടന്‍ പ്രയോഗം'', ന്യായീകരണവുമായി സിപിഎം

സിപിഎം ആരെയും വ്യക്തിഹത്യ നടത്തുന്ന പാര്‍ട്ടിയെല്ലെന്നു ജില്ലാ സെക്രട്ടറി സി.വി. വർഗീസ്
MM Mani
MM Mani File
Updated on

തൊടുപുഴ: ഡീന്‍ കുര്യാക്കോസിനെതിരായ എം.എം. മണിയുടെ അധിക്ഷേപ പരാമര്‍ശത്തെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. മണിയുടേത് നാടന്‍ ഭാഷാ പ്രയോഗം മാത്രമാണ്. സിപിഎം ആരെയും വ്യക്തിഹത്യ നടത്തുന്ന പാര്‍ട്ടിയെല്ലെന്നും വര്‍ഗീസ് പറഞ്ഞു.

ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്ന എംപിയാണെന്നും, ഇടുക്കി തൂക്കുപാലത്തെ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ എം.എം. മണി പരിഹസിച്ചിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണ്, കെട്ടിവച്ച കാശുപോലും ഡീനിന് കിട്ടില്ല, എന്നിങ്ങനെയായിരുന്നു മണിയുടെ പ്രസംഗം. മുന്‍ എംപി പി.ജെ. കുര്യനെ പെണ്ണുപിടിയനെന്നും എംഎല്‍എ വിശേഷിപ്പിച്ചു.

''ഇപ്പോ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്, ഡീന്‍. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനുവേണ്ടി. നാടിനുവേണ്ടി പ്രസംഗിച്ചോ? എന്തു ചെയ്തു? ചുമ്മാതെ വന്നിരിക്കുവാ, പൗഡറും പൂശി ബ്യൂട്ടി പാര്‍ലറില്‍ കയറി പടവും എടുത്ത് നടക്കുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതെ ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാതെ നടക്കുന്നു, ഷണ്ഡന്‍.ഷണ്ഡന്‍മാരെ ഏല്‍പ്പിക്കുകയാ.... ഏല്‍പ്പിച്ചോ, കഴിഞ്ഞ തവണ വോട്ടു ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാന്‍ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. ഇപ്പോ നന്നാക്കും. നീതിബോധമുള്ളവരാണെങ്കില്‍ കെട്ടിവച്ച കാശു കൊടുക്കാന്‍ പാടില്ല...'', എം.എം. മണിയുടെ ഇത്തരീ അധിക്ഷേപ പരാമര്‍ശത്തെയാണ് സി.വി. വര്‍ഗീസ് ന്യായീകരിച്ചത്.

Trending

No stories found.

Latest News

No stories found.