''മുമ്പും വെല്ലുവിളികളെ നേരിട്ടവരാണ്, ഒന്നായി മുന്നോട്ട്'', മോഹൻലാൽ

ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടേയും ധൈര്യത്തേയും ഞാൻ അഭിവാദ്യംചെയ്യുന്നു
mohanlal about wayanad landslide
മോഹൻ ലാൽ
Updated on

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ‌ വേദനയറിയിച്ച് നടൻ മോഹൻ ലാൽ. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടേയും ധൈര്യത്തേയും താൻ അഭിവാദ്യംചെയ്യുന്നുവെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

മുൻപും നമ്മൾ വെല്ലുവിളികളെ അതിജീവിക്കുകയും ശക്തമാവുകയും ചെയ്തവരാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

കുറിപ്പിന്‍റെ പൂർണരൂപം....

വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു.

ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന 122 ഇൻഫൻട്രി ബറ്റാലിയൻ ടി.എ. മദ്രാസിന്‍റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദിയറിയിക്കുന്നു.

നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിന്‍റെ ശക്തി കാണിക്കാനും ഞാൻ പ്രാർഥിക്കുന്നു. ജയ് ഹിന്ദ്!

Trending

No stories found.

Latest News

No stories found.