ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി; 48 മണിക്കൂറിനിടെ കേരളത്തിൽ കാലവർഷമെത്തിയേക്കും

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടിമിന്നലോടു കൂടി‍യ മഴക്ക് സാധ്യതയുണ്ട്
ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി; 48 മണിക്കൂറിനിടെ കേരളത്തിൽ കാലവർഷമെത്തിയേക്കും
Updated on

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനിടെ കേരളത്തിൽ കാലവർഷമെത്തിയേക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റ് മധ്യ-കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിൽ വടക്ക് ദിശയിലേയ്ക്കും തുടർന്നുള്ള 3 ദിവസം വടക്ക്- വടക്ക്പടിഞ്ഞാറു ദിശയിലേയ്ക്കും സഞ്ചരിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടിമിന്നൽ, കാറ്റ് എന്നിവയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത, വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

07-06-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി

08-06-2023 : ആലപ്പുഴ, എറണാകുളം

09-06-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

10-06-2023 : പത്തനംതിട്ട, ഇടുക്കി

11-06-2023 : പത്തനംതിട്ട, ഇടുക്കി

Trending

No stories found.

Latest News

No stories found.