തൃശൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; അമ്മയും മകളും മരിച്ചു

രാജേശ്വരിയുടെ കൈ മണ്ണിന് മുകളിൽ കണ്ടതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞ
mother and daughter died after a landslide fell on top of their house
തൃശൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു 2 മരണം
Updated on

തൃശൂർ: മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു. ഷോളയാര്‍ ഡാമിന് സമീപം ചെക്ക്‌പോസ്റ്റിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയായ മുക്ക് റോഡിലാണ് സംഭവം. രാജേശ്വരി(45), മകള്‍ ജ്ഞാനപ്രിയ (15) എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്.

രാജേശ്വരിയുടെ കൈ മണ്ണിന് മുകളിൽ കണ്ടതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞ. മണ്ണ് നീക്കി മൃതദേഹങ്ങള്‍ പുറത്തെടുത്തു. കെട്ടിപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.