വിസിയുടെ വിലക്ക് ലംഘിച്ച് കേരള സർവകലാശാലയിൽ ബ്രിട്ടാസിന്‍റെ പ്രസംഗം

ഇന്ത്യൻ ജനാധിപത്യം, വെല്ലുവിളികളും കടമകളും എന്ന വിഷയത്തിൽ ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ഒരുക്കിയ പ്രതിമാസ പ്രഭാഷണ പരമ്പരയിലാണ് ബ്രിട്ടാസ് പ്രസംഗിച്ചത്.
വിസിയുടെ വിലക്ക് ലംഘിച്ച് കേരള സർവകലാശാലയിൽ ബ്രിട്ടാസിന്‍റെ പ്രസംഗം
Updated on

തിരുവനന്തപുരം: വൈസ് ചാൻസലറുടെ വിലക്ക് ലംഘിച്ച് കേരള സർവകലാശാലയിൽ എംപി ജോൺ ബ്രിട്ടാസിന്‍റെ പ്രസംഗം. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് വിസി ബ്രിട്ടാസിന്‍റെ പ്രസംഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്. ഇന്ത്യൻ ജനാധിപത്യം, വെല്ലുവിളികളും കടമകളും എന്ന വിഷയത്തിൽ ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ഒരുക്കിയ പ്രതിമാസ പ്രഭാഷണ പരമ്പരയിലാണ് ബ്രിട്ടാസ് പ്രസംഗിച്ചത്.

യൂണിവേഴ്സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി. പ്രഭാഷണ പരമ്പര പൊതുപരിപാടിയല്ല എന്നും തെരഞ്ഞെടുപ്പുമായി ബന്ധമിലലെന്നും പരിപാടി നടത്തരുതെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോ രജിസ്ട്രാറോ നിർദേശിച്ചിട്ടില്ലെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചിരുന്നു.

ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇത്തരത്തിലുള്ള ഉത്തരവുകളുണ്ടാകുമെന്നായിരുന്നു ബ്രിട്ടാസിന്‍റെ പ്രതികരണം. എന്താണ് ജനാധിപത്യം എന്നതിനെക്കുറിച്ച് ധാരണയില്ലാത്തവരാണ് വിസിയായി ഇരിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.