സംസ്ഥാനത്ത് എംപോക്സും നിപ്പ വൈറസും ഭീതി പരത്തുന്നു; സർക്കാർ വേണ്ട നടപടി സ്വീകരിക്കുന്നില്ല: കെ സുരേന്ദ്രൻ

എംപോക്സ് സ്ഥീരികരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ‍്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു
mpox and Nipah virus are spreading fear in the state; Government is not taking necessary action: K Surendran
കെ സുരേന്ദ്രൻ
Updated on

തിരുവനന്തപുരം: ആരോഗ‍്യ വകുപ്പിന്‍റെ പരാജയം മൂലം സംസ്ഥാനത്ത് എംപോക്സും നിപ്പ വൈറസും ഭീതി പരത്തുന്നുവെന്നും സർക്കാർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്തരം മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല.

എംപോക്സ് സ്ഥീരികരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ‍്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു എന്നാൽ സംസ്ഥാനം ഒരു മുൻ കരുതലും എടുത്തിരുന്നില്ല. നിപ്പ വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ പോലും സർക്കാരിന് കഴിഞ്ഞില്ല. ആരോഗ‍്യവകുപ്പിന്‍റെ പരാജയം കോവിഡ് കാലത്തെപ്പോലെ വലിയ വില കൊടുക്കേണ്ടിവരുന്ന സാഹചര‍്യം സൃഷ്ടിക്കുമെന്നും കെ. സുരേന്ദ്രൻ വ‍്യക്തമാക്കി.

ആരോഗ‍്യവകുപ്പ് മന്ത്രി ആരോഗ‍്യമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു മേഖലയിലാണ് താൽപര‍്യം പ്രകടിപ്പിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.