സിദ്ധാർഥന്‍റെ മരണം: കോളെജിലേക്ക് നടത്തിയ എംഎസ്എഫ് മാർച്ചിൽ സംഘർഷം

ബാരിക്കേഡുവെച്ച് പൊലീസ് മാർച്ച് തടഞ്ഞെങ്കിലും ചില പ്രവർത്തകർ ബാരിക്കേഡും സർവ്വകലാശാലയുടെ ചുറ്റുംമതിലും ചാടിക്കടന്നു
സിദ്ധാർഥന്‍റെ മരണം: കോളെജിലേക്ക് നടത്തിയ എംഎസ്എഫ് മാർച്ചിൽ സംഘർഷം
Updated on

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.

ബാരിക്കേഡുവെച്ച് പൊലീസ് മാർച്ച് തടഞ്ഞെങ്കിലും ചില പ്രവർത്തകർ ബാരിക്കേഡും സർവ്വകലാശാലയുടെ ചുറ്റുംമതിലും ചാടിക്കടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാൽ പിരിഞ്ഞുപോകാൻ തയാറാവാതിരുന്ന പ്രവർത്തകർ കൊടികെട്ടിയ കമ്പും മറ്റും പൊലീസിനെതിരെ വലിച്ചെറിഞ്ഞു. ഇതോടെ പൊലീസും ഒരുവിഭാഗം പ്രവർത്തകരും തമ്മിൽ കോളെജിനു പുറത്ത് ഏറ്റുമുട്ടി.

Trending

No stories found.

Latest News

No stories found.