തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂലൈ 16) മുഹറം അവധി. മുഹറം പൊതു അവധിയിൽ മാറ്റമില്ലെന്നും ജൂലൈ 16ന് തന്നെയാണ് അവധിയെന്ന് സർക്കാർ വ്യക്തമാക്കി. അതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പൊതു അവധിയായിരിക്കും. നേരത്തെ ബുധനാഴ്ച അവധിയായിരിക്കുമെന്ന് പാളയം ഇമാം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതോടെയാണ് അവധി ദിനം മാറ്റുമെന്ന് പ്രചരണമുണ്ടായത്.