തത്ക്കാലം രാജിവയ്ക്കണ്ട, സമിതിയിൽ നിന്നും ഒഴിവാക്കും; മുകേഷിന് പൂർണ പിന്തുണ നൽകാൻ സിപിഎം

വിഷയത്തിൽ പരസ്യ പ്രതികരണത്തിന് മുകേഷ് ഇതുവരെ തയാറായിട്ടില്ല
mukesh will not resign from mla post cpm extends support
Mukesh file image
Updated on

തിരുവനന്തപുരം: നടിയുടെ ലൈംഗികാരോപണത്തിന്‍റെ പശ്ചാത്തലത്തിൽ എംഎൽഎ മുകേഷ് തത്ക്കാലം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം. വെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന്‍റേതാണ് തീരുമാനം. എന്നാൽ സിനിമാ നയ രൂപവത്കരണ സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ മുകേഷിനെ ഒഴിവാക്കും.

വിഷയത്തിൽ പരസ്യ പ്രതികരണത്തിന് മുകേഷ് ഇതുവരെ തയാറായിട്ടില്ല. എന്നാൽ കേസുമായി മുന്നോട്ടു പോവാനാണ് മുകേഷിനോട് പാർട്ടി നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ ഇത് ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട കേസാണെന്നാണ് അറിയിച്ചത്. തന്നെ കുടുക്കാൻ ശ്രമിച്ചതിനുള്ള തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും അതെല്ലാം കോടതിയിൽ ഹാജരാക്കുമെന്നുമുള്ള വാദങ്ങൾ വിശ്വാസത്തിലെടുത്താണ് മുകേഷിന് പൂർണ പിന്തുണ നൽകാൻ സിപിഎം തീരുമാനിച്ചത്.

വെള്ളിയാഴ്ച സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേരുന്നുണ്ട്. ശനിയാഴ്ച സംസ്ഥാന കമ്മിറ്റിയുമുണ്ട്. ഈ യോഗത്തിലായിരിക്കും വിഷയത്തില്‍ അന്തിമ താരുമാനം ഉണ്ടാവുക. പ്രതിപക്ഷത്തും 2 എംഎൽഎമാർ ആരോപണത്തിന് വിധേയരായിട്ടുണ്ട്. അവ ർ രാജിവയ്ക്കാത്ത പക്ഷം മുകേഷും രാജിവയ്ക്കേണ്ടതില്ലെന്നാണ് അവെയ്ലബിൾ സെക്കട്ടേറിയേറ്റ് യോഗത്തിന്‍റെ നിലപാട്.

Trending

No stories found.

Latest News

No stories found.