പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പൊലീസുകാരൻ അറസ്റ്റിൽ

ഞായറാഴ്ച 3 മണിയോടെയായിരുന്നു സംഭവം
murder attempt to petrol pump employee police officer arrested
പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ
Updated on

കണ്ണൂർ: കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എആർ ക്യാമ്പിലെ ഡ്രൈവർ കെ. സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ വധശ്രമകേസ് ചുമത്തിയിരുന്നു.പ്രതിയെ സർവീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. പെട്രോൾ അടിച്ചതിനു പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ച് പോവുകയായിരുന്നു.

ഞായറാഴ്ച 3 മണിയോടെയായിരുന്നു സംഭവം. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

2100 രൂപയ്ക്ക് പെട്രോൾ അടിക്കാൻ സന്തോഷ് ആവശ്യപ്പെട്ടു. ഫുൾടാങ്ക് അടിച്ച ശേഷം 1900 രൂപ മാത്രം നൽകി.ബാക്കി 200 രൂപ നൽകാൻ കൂട്ടാക്കിയില്ല. അടിച്ച പെട്രോളിന്‍റെ പണം ചോദിച്ചപ്പോൾ വണ്ടിയിൽ നിന്ന് തിരിച്ചെടുത്തോയെന്ന മറുപടിയാണ് ഇയാൾ നൽകിയതെന്ന് പമ്പിലെ ജീവനക്കാരനായ അനിൽ കുമാർ പറയുന്നു. തുടർന്ന് വാഹനം മുന്നോട്ട് എടുത്തപ്പോൾ പമ്പ് ജീവനക്കാരൻ തടയാൻ ശ്രമിച്ചു. ഇതോടെ കാറിന്‍റെ ബോണറ്റിലിരുത്തി അനിലുമായി സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്റർ ദൂരമാണ് കാറിന്‍റെ ബോണറ്റിലിരുന്ന് അനിലിനെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.

Trending

No stories found.

Latest News

No stories found.