സംഗീത സംവിധായകൻ കെ.ജെ. ജോയ് അന്തരിച്ചു

ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീബോർഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്
K J Joy
K J Joy
Updated on

ചെന്നൈ: സംഗീത സംവിധായകൻ കെ.ജെ. ജോയ് (77) അന്തരിച്ചു. പുലർച്ചെ 2.30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ. ജോയ് 200 ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.

1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം. ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീബോർഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്.

12 ഹിന്ദി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച ചെന്നൈയിൽ നടക്കും.

Trending

No stories found.

Latest News

No stories found.