സതീശന്‍റെ നേതൃത്വത്തിൽ കലാപമുണ്ടാക്കാനാണ് ശ്രമിച്ചത്: എം.വി ഗോവിന്ദൻ

പൊലീസുമുണ്ടായ ഏറ്റുമുട്ടലിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻfile
Updated on

തിരുവനന്തപുരം: വി.ഡി സതീശന്‍റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പൊലീസ് ഇതുപോലെ ആത്മസംയമനം പാലിച്ച ഒരു സംഭവം തിരുവനന്തപുരം പട്ടണത്തിന്‍റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ അക്രമം ഉണ്ടായതിനോട് പ്രതികരിക്കുക‍യായിരുന്നു അദ്ദേഹം. നവകേരള സദസ് തിരുവന്തപുരത്തേക്ക് എത്തിയപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് പ്രതിഷേധം സമരം കടുപ്പിച്ചിരിക്കുകയാണ്. നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരേ പൊലീസ് നടത്തിയ ആക്രമണങ്ങൾക്കെതിരേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാർച്ച്. പൊലീസുമുണ്ടായ ഏറ്റുമുട്ടലിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു.

Trending

No stories found.

Latest News

No stories found.