കോൺഗ്രസും ബിജെപിയും കള്ളപ്പണം ഒഴുക്കിയതിന്‍റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്, സമഗ്ര അന്വേഷണം വേണം: എം.വി. ഗോവിന്ദൻ

പാലക്കാട് റെയ്ഡിൽ കോൺഗ്രസ്ക്കാരുടെ വാദങ്ങൾ പൊളിഞ്ഞുവെന്നും ഗോവിന്ദൻ പറഞ്ഞു
Congress and BJP's history of black money is now being discussed, a thorough investigation is needed: MV Govindan
എം.വി. ഗോവിന്ദൻ
Updated on

തൃശൂർ: കോൺഗ്രസും ബിജെപിയും ഇന്ത‍്യയിലും കേരളത്തിലും കള്ളപണം ഒഴുക്കിയതിന്‍റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലക്കാട് റെയ്ഡിൽ കോൺഗ്രസുക്കാരുടെ വാദങ്ങൾ പൊളിഞ്ഞുവെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടലിൽ ഉണ്ടായിരുന്നതായി സിസിടി ദൃശ‍്യങ്ങളിൽ നിന്ന് വ‍്യക്തമാണ്.

വ‍്യാജ ഐഡി കാർഡ് നിർമ്മിച്ച് ഫെനിയാണ് പെട്ടി കൊണ്ടുപോയതെന്നും താമസിക്കാത്ത ലോഡ്ജിലേക്ക് പെട്ടിയുമായി വരണ്ടേ കാര‍്യം എന്താണെന്നും അദേഹം ചോദിച്ചു. ഫാഫി പറമ്പിലിന് നാല് കോടി കൊടുത്തുവെന്ന് ബിജെപി അധ‍്യക്ഷൻ പറഞ്ഞിട്ടും പ്രതിപക്ഷ നേതാവ് മിണ്ടാത്തതെന്താണെന്നും ഗോവിന്ദൻ ചോദിച്ചു. ബിജെപി കള്ളപണം കൊണ്ടുവന്നതായി തങ്ങളുടെ കൈയ്യിൽ നിലവിൽ തെളിവില്ലെന്നും തെളിവ് ലഭിച്ചാൽ ഉടനെ പരാതി നൽകുമെന്നും ഗോവിന്ദൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.