തിരുവനന്തപുരം: രാജ‍്യത്തുടനീളം കള്ളപണം ഒളിപ്പിച്ച് കടത്തുന്ന രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലക്കാടും ചേലക്കരയിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടി കണക്കിന് രൂപ ബിജെപി ഇത്തരത്തിൽ ഒഴുക്കുന്നുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു.
ഓഫീസ് സെക്രട്ടറി തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തൽ ടിവി ചാനലിലൂടെ കണ്ടതായും ബിജെപി സംസ്ഥാന അധ‍്യക്ഷന്‍റെയും ജില്ലാ അധ‍്യക്ഷന്‍റെയും അറിവോടെയാണ് ഈ പണം വന്നതെന്നുമാണ് വെളിപ്പെടുത്തലെന്നും ഇതിൽ സമഗ്രമായി അന്വേഷണം നടക്കണമെന്നും ഗോവിന്ദൻ ആവശ‍്യപ്പെട്ടു.