പാർട്ടിയിൽ അഭിപ്രായഭിന്നതയില്ല, ഞാൻ പറഞ്ഞതാണ് പാർട്ടിയുടെ അഭിപ്രായം: ബാഗ് വിവാദത്തിൽ എം.വി. ഗോവിന്ദൻ

ബാഗ് വിവാദം എൽഡിഎഫിന് വോട്ടായി മാറുമെന്നും അദേഹം പറഞ്ഞു
There is no difference of opinion in the party, what I have said is the opinion of the party: MV on bag controversy. Govindan
എം.വി. ഗോവിന്ദൻ
Updated on

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെയുള്ള കള്ളപണാരോപണം ചർച്ചയാക്കുന്നത് സംബന്ധിച്ച് സിപിഎമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന വാർത്തകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ലെന്നും താൻ പറഞ്ഞതാണ് പാർട്ടിയുടെ നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു. ബാഗ് വിഷയത്തിൽ കൃഷ്ണദാസിന് ഭിന്നാഭിപ്രായമാണുള്ളത്.

ഇതിനോടനുബന്ധിച്ചുള്ള ചോദ‍്യത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം. ട്രോളി ബാഗ് ഉപേക്ഷിക്കേണ്ട വിഷയമല്ലെന്നും ശരിയായി അന്വേഷിക്കേണ്ട വിഷയമാണെന്നും ഗോവിന്ദൻ പറഞ്ഞു. 'നീല ബാഗും ചുവന്ന ബാഗും എല്ലാം കുഴൽപ്പണ വിഷയവുമായി ബന്ധപ്പെട്ടതാണ് അതും ചർച്ച ചെയ്യണം. പെട്ടി വിഷ‍യം അടഞ്ഞ അധ‍്യായമെ അല്ല മണ്ഡലത്തിലെ പ്രധാന തെഞ്ഞെടുപ്പ് വിഷയമാണ്. അതുൾപ്പടെയുള്ള ജനകീയ വിഷ‍യങ്ങൾ ചർച്ച ചെയ്യണം. ഞാൻ പറഞ്ഞതാണ് പാർട്ടി നിലപാട്. പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ല.' എം.വി. ഗോവിന്ദൻ പറഞ്ഞു. ബാഗ് വിവാദം എൽഡിഎഫിന് വോട്ടായി മാറുമെന്നും അദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.