മിത്ത് വിവാദം; സർക്കാർ ഉടൻ നടപടിയെടുത്തില്ലെങ്കിൽ നിയമമാർഗം തേടുമെന്ന് എൻഎസ്എസ്

സംഭവത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടാകാത്തതിൽ യോഗം പ്രതിഷേധിച്ചു
മിത്ത് വിവാദം; സർക്കാർ ഉടൻ നടപടിയെടുത്തില്ലെങ്കിൽ നിയമമാർഗം തേടുമെന്ന് എൻഎസ്എസ്
Updated on

തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ മിത്ത് പരാമർശത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകാൻ എൻഎസ്എസ് ഡയറക്റ്റർ ബോർഡ് യോഗത്തിൽ തീരുമാനം. സംഭവത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടാകാത്തതിൽ യോഗം പ്രതിഷേധിച്ചു.

ഷംസീറിന്‍റെയും എം.വി. ഗോവിന്ദന്‍റെയും ഭാഗത്തു നിന്നുണ്ടായ തുടർ പ്രസ്താവനകളെല്ലാം കേവലം ഉരുണ്ടുകളിയാണെന്ന് എൻഎസ്എസ് വിമർശിച്ചു. പ്രശ്നം വഷളാക്കാതെ , സർക്കാർ ഇക്കാര്യത്തിൽ ഉടനടി നടപടിയെടുക്കാത്ത പക്ഷം വിശ്വാസം സംരക്ഷിക്കുന്നതിനായി നിയമ മാർഗം തേടാമെന്നും യോഗം തീരുമാനിച്ചു.

Trending

No stories found.

Latest News

No stories found.