''പിണറായിയെ കണ്ടത് ഫ്ലാറ്റിൽ വച്ച്, യുഡിഎഫിലെ 2 മന്ത്രിമാര്‍ കത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചു''

യുഡിഎഫിലെ 2 ആഭ്യന്ത മന്ത്രിമാർക്ക് കത്ത് പുറത്തു വിടണമെന്നും വിവാദമാക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു
 ദല്ലാൾ നന്ദകുമാർ
ദല്ലാൾ നന്ദകുമാർ
Updated on

കൊച്ചി: സോളർ കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി വിവാദ ദല്ലാൾ നന്ദകുമാർ. സോളാർ കേസിലെ പരാതിക്കാരി ജയിലിൽ വച്ചെഴുതിയ കത്തിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായും സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

എകെജി സെന്‍ററിനടുത്തുള്ള ഫ്ലാറ്റിൽ വച്ചാണ് പിണറായി വിജയനെ കണ്ടത്. തന്നെ അദ്ദേഹം ഒരിക്കലും പുറത്താക്കിയിട്ടില്ല. മൂന്നു തവണ പിണറായി വിജയനെ നേരിട്ടെത്തി കണ്ടിട്ടുണ്ട്. എന്നാൽ പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാനുള്ള അവസരം താൻ ഉണ്ടാക്കി കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലെ 2 ആഭ്യന്ത മന്ത്രിമാർക്ക് കത്ത് പുറത്തു വിടണമെന്നും വിവാദമാക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. ഇതാണ് കോൺഗ്രസ് പരാജയത്തിന് കാരണം. പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു. കത്ത് പുറത്തുവിടണമെന്ന് തോന്നിയത് ഉമ്മൻ ചാണ്ടിയുടെ പേര് അതിൽ ഉണ്ടായിരുന്നതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 2011 മുതൽ 2016 വരെയുള്ള ഉമ്മൻ‌ചാണ്ടി സർക്കാർ തനിക്കെതിരേ രണ്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. രണ്ട് കേസുകളും സിബിഐ റഫർ ചെയ്ത ശേഷം അവസാനിപ്പിക്കുകയായിരുന്നു.

2 കത്തുകളുണ്ട്, അതിൽ 25 പേജുള്ള കത്താണ് ഒറിജിനലെന്നാണ് കരുതുന്നതെന്നും തനിക്ക് ഗണേഷ് കുമാറുമായും യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കത്ത് സംഘടിപ്പിക്കാന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. അതുപ്രകാരമാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. 2016 ലാണ് ശരണ്യ മനോജ്‌ കത്ത് ഏൽപ്പിച്ചതെവെന്നും നന്ദകുമാർ പറയുന്നു. അന്നത്തെ പാർട്ടി സെക്രട്ടറി പിണറായിയെ കണ്ട് കത്തിലെ വിവരങ്ങള്‍ ധരിപ്പിക്കുകയും കത്ത് വായിക്കാന്‍ വി.എസ്.അച്യുതാനന്ദന് നല്‍കുകയുകയും ചെയ്തു.

കഴിഞ്ഞ 2 തെരഞ്ഞെടുപ്പിലും സോളാർ വച്ച് എൽഡിഎഫ് നേട്ടമുണ്ടാക്കി. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് താൻ കാരണം പിണറായി വിജയന് പ്രശ്നമുണ്ടാക്കി. ഇത് അദ്ദേഹം പറയുകയും ചെയ്തു. നിലവിൽ പ്രശ്നങ്ങളോന്നുമില്ല. മാധ്യമപ്രവർത്തകരെ നേരിട്ട് കത്ത് ഏൽപ്പിക്കുകയായിരുന്നു. ഒരു സാമ്പത്തിക ഇടപാടും നടന്നില്ല. ശരണ്യ മനോജ് ഇരയെ വിറ്റ് കാശാക്കിയെന്നും നന്ദകുമാര്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.