കണ്ണനെ കൺനിറയെ കണ്ട്, മനം നിറഞ്ഞ് പ്രധാനമന്ത്രി

കൊടിമരത്തിന് സമീപം നിന്ന് കണ്ണനെ തൊഴുത പ്രധാനമന്ത്രി പിന്നീട് നാലമ്പലത്തിലേക്ക് കടന്ന് സോപാനപടിക്ക് മുന്നിൽ നിന്ന് ശ്രീഗുരുവായൂരപ്പനെ വണങ്ങി. കൈ കൂപ്പി തൊഴുതു
കണ്ണനെ കൺനിറയെ കണ്ട്, മനം നിറഞ്ഞ് പ്രധാനമന്ത്രി
Updated on

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച രാവിലെ 7.40 ഓടെ ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും ചേർന്ന് സ്വീകരിച്ചു. ചെയർമാൻ പ്രധാനമന്ത്രിയെ ഷാളണിയിച്ചു. അൽപ നേരത്തിനു ശേഷം ശ്രീവൽസം അതിഥിമന്ദിരത്തിൽ നിന്നും ക്ഷേത്രത്തിലേക്ക് . കേരളീയ ശൈലിയിൽ മുണ്ടും വേഷ്ടിയുമായിരുന്നു വേഷം.

ഇലക്ട്രിക് ബഗ്ഗിയിൽ എസ്.പി.ജി. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ,ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ

എന്നിവർ ചേർന്ന് സ്വീകരിച്ചു. തന്ത്രി പ്രധാനമന്ത്രിക്ക് പൂർണ്ണ കുംഭം നൽകി. തുടർന്ന് കൊടിമരത്തിന് സമീപം നിന്ന് കണ്ണനെ തൊഴുത പ്രധാനമന്ത്രി പിന്നീട് നാലമ്പലത്തിലേക്ക് കടന്ന് സോപാനപടിക്ക് മുന്നിൽ നിന്ന് ശ്രീഗുരുവായൂരപ്പനെ വണങ്ങി. കൈ കൂപ്പി തൊഴുതു. കണ്ണനെ കൺനിറയെ കണ്ടു. പിന്നീട് ഈ ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്.

Trending

No stories found.

Latest News

No stories found.