കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂടിക്കാഴ്ച നടത്തി. സഭയുടെ സ്നേഹോപഹാരവും ബാവാ പ്രധാനമന്ത്രിക്ക് നൽകി.
ഫാ. ശോഭൻ ബേബി, കേന്ദ്രമന്ത്രി വി. മുരളീധരൻ, മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,അഡ്വ. മാത്യു മാടത്തേത്, ബിജു മാത്യു എന്നിവർ ഒപ്പമുണ്ടായിരുന്നു.