ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിത കമ്മിഷൻ

ബിജെപി നേതാക്കളായ പി.ആർ. ശിവശങ്കരൻ, സന്ദീപ് വാചസ്പതി എന്നിവരുടെ പരാതിയലാണ് നടപടി
national women commission wanted to full version of hema committee report
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണഭാഗം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിത കമ്മിഷൻfile image
Updated on

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വിശദമായി പരിശോധിക്കാൻ ദേശീയ വനിത കമ്മിഷൻ. ഇതിന്‍റെ പശ്ചാത്തലത്തിൽ റിപ്പോർട്ടിന്‍റെ പൂർണഭാഗം ഹാജരാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വനിത കമ്മിഷൻ കത്തയച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടിന്‍റെ പൂർണരൂപം ഹാജരാക്കണമെന്നാണ് നിർദേശം.

ബിജെപി നേതാക്കളായ പി.ആർ. ശിവശങ്കരൻ, സന്ദീപ് വാചസ്പതി എന്നിവരുടെ പരാതിയലാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് മുമ്പാകെ ബിജെപി നേതാക്കള്‍ നിവേദനം നല്‍കിയിയിരുന്നു. സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, സിനിമയിലെ മയക്ക് മരുന്നിന്‍റെ സ്വാധീനം ഇവയെപ്പറ്റി പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടതായി പരാതി നല്‍കിയതിന് പിന്നാലെ ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.