കോവൂർ കുഞ്ഞുമോന്‍റെ വാദം ശരിവച്ചു; തോമസ് കെ. തോമസിന് എൻസിപിയുടെ ക്ലീൻ ചിറ്റ്

എൽഡിഎഫ് എംഎൽഎമാരായ ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻസിപി അജിത് പവാറിന്‍റെ ഭാഗത്തേക്ക് കൂറുമാറാനായി 50 ലക്ഷം വീതം കോഴ വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം
ncp inquiry clean chit thomas k thomas
തോമസ് കെ. തോമസ്
Updated on

തിരുവനന്തപുരം: കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ. തോമസ് എംഎൽഎയ്ക്ക് എൻസിപിയുടെ ക്ലീൻ ചിറ്റ്. പാർട്ടി തല അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നരുന്നു. ഇത് ശരിവച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ വാദമുഖങ്ങളാണ് റിപ്പോർട്ട് അംഗീകരിച്ചിരിക്കുന്നത്. എൽഡിഎഫ് എംഎൽഎമാരായ ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻസിപി അജിത് പവാറിന്‍റെ ഭാഗത്തേക്ക് കൂറുമാറാനായി 50 ലക്ഷം വീതം കോഴ വാഗ്ദാനം ചെയ്തെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയനാണ് ലഭിച്ചത്. ഇത് ആന്റണി രാജു മുഖ്യമന്ത്രിക്കു മുന്നിൽ സ്ഥിരീകരിക്കുകയും കോവൂർ കുഞ്ഞുമോൻ തള്ളുകയും ചെയ്തിരുന്നു.

എൻ‌സിപിയുടെ അന്വേഷണ കമ്മിഷന് മുന്നിലെത്തിയ കോവൂർ കുഞ്ഞുമോൻ ഇത്തരമൊരു സംഭവം ഉണ്ടായിട്ടേ ഇല്ലെന്ന് വിശദീകരിക്കുകയായിരുന്നു. തോമസ് കെ. തോമസും തനിക്കെതിരായ അന്വേഷണ റിപ്പോർട്ട് പാടെ തള്ളുകയായിരുന്നു. ഇത്തരമൊരു വിഷയത്തെക്കുറിച്ച് മാധ്യമങ്ങൾ വഴി പുറത്തു വന്ന വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ 2 മൊഴികളും അംഗീകരിച്ചു‌ള്ള റിപ്പോർട്ടാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി .ചാക്കോയ്ക്ക് കൈമാറിയത്.

Trending

No stories found.

Latest News

No stories found.