മന്ത്രിസ്ഥാനം ഒഴിയാൻ തയാറാണെന്ന് എ.കെ. ശശീന്ദ്രൻ

മന്ത്രിസ്ഥാനം മാറ്റുന്നതിലെ പിടിവലികൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷൻ മുംബൈയിൽ നേതാക്കളുടെ യോഗം വിളിച്ചത്
ak saseendran ready to resign ministerial post
എ.കെ. ശശീന്ദ്രൻ
Updated on

തിരുവനന്തപുരം: മന്ത്രിസ്ഥാനം ഒഴിയാൻ തയാറാണെന്ന് എ.കെ. ശശീന്ദ്രൻ. തോമസ് കെ. തോമസിന് അവസരം നൽകണമെന്ന് എൻസിപി പാർട്ടി അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ സ്ഥാനം ഒഴിയുകയാണെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. രാജിവെക്കില്ലെന്നും സ്ഥാനമൊഴിയില്ലെന്നും ഒരു സ്ഥലത്തും താൻ പറഞ്ഞിട്ടില്ല, പ്രവർത്തകർക്കിടയിൽ ആശയ കുഴപ്പമുണ്ടാക്കാൻ കാരണം വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാത്തതാണെന്നും ദേശീയ നേതൃത്വമാണ് ഇക്കാര്യം അറിയിക്കേണ്ടത്. സംസ്ഥാന നേതൃത്വവുമായി ഒരുതരത്തിലുള്ള അഭിപ്രായഭിന്നതയുമില്ല,പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസ്ഥാനം മാറ്റുന്നതിലെ പിടിവലികൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷൻ മുംബൈയിൽ നേതാക്കളുടെ യോഗം വിളിച്ചത്. യോഗത്തിൽ എൻസിപിയുടെ പുതിയ മന്ത്രിയായി തോമസ് കെ. തോമസിനെ തീരുമാനിക്കുകയായിരുന്നു. മന്ത്രി മാറ്റമെന്ന നിലപാടിൽ പി സി ചാക്കോയും തോമസ് കെ. തോമസും ഉറച്ച് നിന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. എന്നാൽ കടുത്ത നിലപാടിലായിരുന്നു എ.കെ. ശശീന്ദ്രൻ. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെങ്കിലും ശശീന്ദ്രന് അനുകൂല നിലപാട് ഉണ്ടായില്ല. അവസാന വഴിയും അടഞ്ഞതോടെയാണ് ശശീന്ദ്രൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്.

Trending

No stories found.

Latest News

No stories found.