ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ ബിജെപി എംപിമാരും പിന്തുണയ്ക്കും: തൃണമൂൽ

തൃണമൂൽ കോൺഗ്രസുമായി ശക്തമായ പോരാട്ടം നടന്ന ബംഗാളിൽ ബിജെപിക്ക് 12 എംപിമാരാണ് ഉള്ളത്
ഇന്ത്യ സഖ്യം രൂപീകരിച്ചാൽ ബിജെപി എംപിമാരും പിന്തുണയ്ക്കുമെന്ന് തൃണമൂൽ
ഇന്ത്യ സഖ്യം രൂപീകരിച്ചാൽ ബിജെപി എംപിമാരും പിന്തുണയ്ക്കുമെന്ന് തൃണമൂൽ
Updated on

ന്യൂഡൽഹി: ഇന്ത്യാ സഖ്യം സർക്കാർ രൂപികരിച്ചാൽ പിന്തുണയ്ക്കാമെന്ന് ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാരമറിയിച്ചത്. ബംഗാളിൽ നിന്നുള്ള 3 എംപിമാരാണ് ഇന്ത്യ സഖ്യസർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്നും അഭിഷേക് ബാനർജി പറഞ്ഞു.

തൃണമൂൽ കോൺഗ്രസുമായി ശക്തമായ പോരാട്ടം നടന്ന ബംഗാളിൽ ബിജെപിക്ക് 12 എംപിമാരാണ് ഉള്ളത്. തൃണമൂൽ കോൺഗ്രസ് ഇവിടെ 30 സീറ്റുകൾ ലഭിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് ബിജെപി എംപിമാർ കൂറുമാറാൻ സന്നദ്ധരായിരുന്നുവെന്ന അഭിഷേക് ബാനർജിയുടെ വെളിപ്പെടുത്തൽ.

Trending

No stories found.

Latest News

No stories found.