ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളിക്കു വേണ്ടി മുങ്ങൽ വിദഗ്ധരുടെ പരിശോധന

ശനിയാഴ്ച രാവിലെ കാണാതായ ജോയിയെ കണ്ടെത്താൻ, രണ്ടു റോബോട്ടുകളെ ഉപയോഗിച്ചു നടത്തിയ പരിശോധനയിലും സാധിച്ചിരുന്നില്ല
Rescue operation at Amayizhanjan Thodu
ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനം
Updated on

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളിക്കു വേണ്ടി ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ സ്കൂബ ഡൈവർമാർ പരിശോധന തുടരുന്നു. റോബോട്ടുകളുടെ കൂടി സഹായത്തോടെ രാത്രി വൈകിയും തെരച്ചിൽ നടത്തിയിരുന്നെങ്കിലും കാണാതായ ജോയിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

മുങ്ങൽ വിദഗ്ധർ ഇറങ്ങി പരിശോധന നടത്തിയെങ്കിലും തോട്ടിൽ മാലിന്യം അടിഞ്ഞു കൂടി കിടക്കുന്നതിനാൽ 30-40 മീറ്ററിന് അപ്പുറത്തേക്കു പോകാൻ സാധിച്ചിരുന്നില്ല. തോട്ടിൽ വെള്ളം കുറഞ്ഞത് മാലിന്യം കൂടുതൽ കെട്ടിക്കിടക്കാനും തെരച്ചിൽ തടസപ്പെടാനും കാരണമാകുന്നുണ്ട്.

കേരള സർക്കാരിന്‍റെ ജൻ റോബോട്ടിക്സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെയാണ് ഇറക്കി പരിശോധിപ്പിക്കുന്നത്. ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുകയും പരിശോധിപ്പിക്കുകയും ചെയ്തിരുന്നു. ഒരു റോബോട്ടിനെ ജോയിയെ കാണാതായ സ്ഥലത്തുനിന്ന് അകത്തേക്ക് ഇറക്കുകയും ചെയ്തു. മറ്റൊരു റോബോട്ടിനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ പാളത്തിനു സമീപത്തെ മാൻഹോളിലേക്കും ഇറക്കി.

ഈ സാഹചര്യത്തിൽ മുങ്ങൽ വിദഗ്ധർ നേരിട്ട് പരിശോധന നടത്തുകയാണ്. ശനിയാഴ്ച രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. മാലിന്യം തിങ്ങി നിറങ്ങിരിക്കുന്നതിനാൽ 9 മണിക്കൂർ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തകർക്ക് ജോയിയെ കണ്ടെത്താനായില്ല.

Trending

No stories found.

Latest News

No stories found.