നെടുമങ്ങാട് വിനോദ് വധക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ

കേസിലെ മറ്റു 3 പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചു.
Nedumangad Vinod murder case: Death penalty for the 1 accused
കൊല്ലപ്പെട്ട വിനോദ്
Updated on

തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂര്‍ സ്വദേശി ഉണ്ണി എന്ന കാട്ടുണ്ണിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഉണ്ണി മുമ്പും നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. ഇയാൾ ജയിലിൽ നിന്ന് ഇറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ 6 പ്രതികളിൽ 2 പ്രതികളികളെ വെറുതെ വിട്ടു. കേസിലെ മറ്റു 3 പ്രതികളായ ശരത് കുമാർ, രജിത് ബാബു, കണ്ണൻ എന്നിവർക്ക് ജീവപര്യന്തം തടവും വിധിച്ചു.

തിരുവനന്തപുരം ആറം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഹൃത്തിന് കൂട്ടിരിക്കാന്‍ പോയ വിനോദിനെ മദ്യലഹരിയിലായിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ചോരയൊലിപ്പിച്ചു വന്ന പ്രതികളോട് എന്തു പറ്റിയെന്ന് ചോദിച്ചതിനാണ് വിനോദിനെ കത്തിയെടുത്ത് കുത്തിയത്. വിനോദിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും കുത്തേറ്റിരുന്നു.

Trending

No stories found.

Latest News

No stories found.