ല​ക്ഷ​ദ്വീ​പി​ലെ സ്കൂ​ളു​ക​ളി​ൽ പു​തി​യ യൂ​ണി​ഫോം; ഹി​ജാ​ബ് നി​രോ​ധി​ച്ചെ​ന്ന് ആ​രോ​പ​ണം

യൂ​ണി​ഫോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ ശി​രോ​വ​സ്ത്ര​ത്തെ​ക്കു​റി​ച്ചു പ്ര​ത്യേ​ക പ​രാ​മ​ർ​ശ​മി​ല്ലാ​ത്ത​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം​പി​യു​ടെ പ്ര​തി​ഷേ​ധം.
ല​ക്ഷ​ദ്വീ​പി​ലെ സ്കൂ​ളു​ക​ളി​ൽ പു​തി​യ യൂ​ണി​ഫോം; ഹി​ജാ​ബ് നി​രോ​ധി​ച്ചെ​ന്ന് ആ​രോ​പ​ണം
Updated on

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ലെ സ്കൂ​ളു​ക​ളി​ൽ പു​തി​യ യൂ​ണി​ഫോം ശൈ​ലി അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ഹി​ജാ​ബ് നി​രോ​ധി​ക്കു​ന്ന​താ​ണു ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ദ്വീ​പി​ൽ നി​ന്നു​ള്ള എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ. യൂ​ണി​ഫോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ ശി​രോ​വ​സ്ത്ര​ത്തെ​ക്കു​റി​ച്ചു പ്ര​ത്യേ​ക പ​രാ​മ​ർ​ശ​മി​ല്ലാ​ത്ത​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം​പി​യു​ടെ പ്ര​തി​ഷേ​ധം. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​ര്‍ന്നി​ട്ടു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ ക്ലാ​സു​ക​ൾ ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്നും ഫൈ​സ​ൽ പ​റ​ഞ്ഞു.

ബെ​ൽ​റ്റ്, ടൈ, ​ഷൂ​സ്, സോ​ക്‌​സ് എ​ന്നി​വ ഉ​ള്‍ക്കൊ​ളി​ച്ചു കൊ​ണ്ടു​ള്ള യൂ​ണി​ഫോ​മാ​ണു സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും ഹെ​ഡ്‌​മാ​സ്റ്റ​ർ​മാ​ർ​ക്കും ന​ൽ​കി​യ സ​ർ​ക്കു​ല​റി​ൽ വി​ദ്യാ​ര്‍ഥി​ക​ള്‍ ഒ​രേ രീ​തി​യി​ലു​ള്ള യൂ​ണി​ഫോം ധ​രി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ച്ച​ട​ക്ക മ​നോ​ഭാ​വം വ​ള​ർ​ത്തി​യെ​ടു​ക്കു​മെ​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു. അ​തേ​സ​മ​യം, പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഹി​ജാ​ബോ സ്‌​കാ​ർ​ഫോ ധ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം സ​ർ​ക്കു​ല​റി​ലി​ല്ല. നി​ർ​ദേ​ശി​ച്ച രീ​തി​യി​ൽ അ​ല്ലാ​തെ​യു​ള്ള വ​സ്ത്ര​ധാ​ര​ണം കു​ട്ടി​ക​ള്‍ക്കി​ട​യി​ല്‍ വേ​ര്‍തി​രി​വു​ണ്ടാ​ക്കു​മെ​ന്നും സ്‌​കൂ​ളു​ക​ളി​ൽ അ​ച്ച​ട​ക്ക​വും യൂ​ണി​ഫോം ഡ്ര​സ് കോ​ഡും നി​ല​നി​ർ​ത്തേ​ണ്ട​ത് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും സ്‌​കൂ​ൾ മേ​ധാ​വി​ക​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Trending

No stories found.

Latest News

No stories found.