നവജാതശിശു മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളെജിൽ സംഘർഷം

സൗമ്യയെ പ്രസവവേദനയുമായെത്തിച്ചപ്പോൾ ഗ്യാസിന്‍റെ പ്രശ്നമാണ് പ്രസവിക്കാൻ സമയമായില്ലെന്ന് ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു
newborn baby died in alappuzha medical college
ആലപ്പുഴ മെഡിക്കൽ കോളെജിൽ നവജാതശിശു മരിച്ചു
Updated on

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളെജിൽ‌ വനജാതശിശു മരിച്ചത് ചികിത്സാ പിഴവു കാരണമെന്ന് ആരോപണം. ലേബർ റൂമിനു മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു.

വണ്ടാനം സ്വദേശി മനുവിന്‍റെ ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. മനുവിന്‍റെ ഭാര്യ സൗമ്യ കഴിഞ്ഞ മാസം 28-നായിരുന്നു പ്രസവിച്ചത്. ഇതിനുശേഷം കുഞ്ഞിനെ അണുബാധയുണ്ടെന്നറിയിച്ച്‌ തീവ്രപരിചരണവിഭാഗത്തിലാക്കി. ദിവസവും കൂടിയ വിലയുള്ള മരുന്നുകൾ വാങ്ങിനൽകിയതായി ബന്ധുക്കൾ പറഞ്ഞു. ഇത്രയും ദിവസമായി കുഞ്ഞിനെ ബന്ധുക്കളെയാരെയും കാണിച്ചില്ലെന്നും അവർ ആരോപിച്ചു.

സൗമ്യയെ പ്രസവവേദനയുമായെത്തിച്ചപ്പോൾ ഗ്യാസിന്‍റെ പ്രശ്നമാണ് പ്രസവിക്കാൻ സമയമായില്ലെന്ന് ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു. ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം.

Trending

No stories found.

Latest News

No stories found.