കാർഗിൽ യുദ്ധത്തിന്‍റെ വാർഷികാഘോഷത്തിൽ ആദരിച്ചവരിൽ മുഷറഫിന്‍റെ പേരും; പ്രതിഷേധിച്ച് എൻഇഎക്സ്‌സിസി

നാഷണൽ എക്സ് സർവീസ് കോർഡിനേഷൻ കമ്മിറ്റി 535/99 യുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇതിൽ പ്രതിക്ഷേധം അറിയിച്ച് രംഗത്തെത്തിയത്
nexcc protest against bank of india
Nexcc logo
Updated on

മൺമറഞ്ഞുപോയ പ്രമുഖ വ്യക്തിത്വങ്ങളുടെ ആദരിക്കൽ ചടങ്ങിൽ പാക്കിസ്ഥാൻ സേനയുടെ ജനറലും സ്വയം പ്രഖ്യാപിത പ്രസിഡന്‍റുമായ പർവേസ് മുഷറഫിന്‍റെ പേര് ഉൾപെടുത്തിൽ‌ പ്രതിഷേധമറിയിച്ച് നാഷണൽ എക്സ് സർവീസ് കോർഡിനേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് അനിൽകുമാർ, വൈസ് പ്രസിഡന്‍റ് ശ്രീ കൃഷ്ണകുമാർ എന്നിവർ രംഗത്തെത്തി.

രാഷ്ട്രം കാർഗിൽ യുദ്ധവിജയിത്തിന്‍റെ 25-മത് വാർഷികമാഘോഷ ദിനത്തിൽ കേരളത്തിലെ ബാങ്ക് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിൽ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്നുവരുന്ന മൺമറഞ്ഞുപോയ പ്രമുഖ വ്യക്തിത്വങ്ങളുടെ ആദരിക്കൽ ചടങ്ങിൽ നമ്മുടെ ഭാരതത്തിന്‍റെ 527 കാർഗിൽ ധീര സൈനികരുടെ വീരമൃത്യുവിന് കാരണക്കാരനായ പാക്കിസ്ഥാൻ സേനയുടെ ജനറലും സ്വയം പ്രഖ്യാപിത പ്രസിഡന്‍റുമായ പർവേസ് മുഷറഫിന്‍റെ പേരും ഉൾപെടുത്തിയതാണ് പ്രതിഷേധത്തിന് വഴിവച്ചത്.

സ്വതന്ത്ര ഭാരതത്തിൽ 1962,1971 എന്നീ വർഷങ്ങളിൽ നടന്ന ഇന്ത്യ-ചൈന,ഇന്ത്യ-പാക് യുദ്ധങ്ങൾക്ക് ശേഷം ഭാരതം അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തിവരുന്ന സാഹചര്യത്തിലാണ് 1999 ൽ പാക്കിസ്ഥാൻ ജനറൽ പർവേശ് മുഷാറഫ് U N O കരാർ ലംഘിച്ചും പാക്ക് സൈന്യം എന്ന വ്യാജന ഭാരതത്തിന്‍റെ അതിർത്തിയിൽ തീവ്രവാദികളെ നിയോഗിച് ഭാരതത്തിന്‍റെ മണ്ണ് പിടിച്ചടക്കാൻ നടത്തിയ ശ്രമത്തെ ഭാരതീയ സൈന്യം ചെറുത്തു തോല്പിക്കുകയുണ്ടായി. ഇതിൽ സൈന്യത്തിന്‍റെ 527 ധീര യോദ്ധാക്കളുടെ ജീവൻ ബലി അർപ്പിക്കേണ്ടി വന്നിരുന്നു. ഇത് അവഗണിച്ചാണ് കേരളത്തിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിൽ ഇടതു അനുകൂല സംഘടനയുടെ യൂണിയന്‍റെ സംസ്ഥാന സമ്മേളനത്തിൽ ആദരിക്കുന്ന ചടങ്ങിൽ പാക് സൈനിക മേധാവി പർവേശ് മുഷാറഫിന്‍റെ പേര് ഉൾപെടുത്തിയത്.

നാഷണൽ എക്സ് സർവീസ് കോർഡിനേഷൻ കമ്മിറ്റി 535/99 യുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇതിൽ പ്രതിക്ഷേധം അറിയിച്ച് രംഗത്തെത്തി. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെയും ,ദേശ വിരുദ്ധ പ്രവർത്തനം നടത്തിയ ഈ ഇടതു അനുകൂല സംഘടനയെയും കേന്ദ്ര ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും,സംഘടനയെ എത്രയും പെട്ടെന്ന് നിരോധിക്കണമെന്നും നാഷണൽ എക്സ് സർവീസ് കോർഡിനേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.