നെയ്യാറ്റിൻകര ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ചുമതല വഹിക്കുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ക്രിസ്റ്റിരാജ് നാളെ വിരമിക്കുകയാണ്. വിരമിക്കലുമായി ബന്ധപ്പെട്ട അനുബന്ധ സൽക്കാരങ്ങൾ ഒഴിവാക്കി ആ തുക ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കായി കൈമാറി .
പൊലീസിൽ സർവീസിലേക്ക് വരുന്നതിനു മുമ്പ് വിദ്യാർഥി രാഷ്ടീയത്തിലെ സജീവ സാന്നിധ്യമായിരുന്നു ക്രിസ്റ്റിരാജ്. ഇന്നത്തെ ബഹു :ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ . ബിന്ദു, ബഹു:വർക്കല എം എൽ എ ശ്രീ വി. ജോയ് എന്നിവരോടൊപ്പമെത്തിയാണ് തുക കൈമാറിയത് .
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപിയുടെ സാന്നിധ്യത്തിൽ മന്ത്രിയ്ക്ക് ചെക്ക് കൈമാറി .