'50,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ സർക്കാർ പിടിച്ചു വച്ചിരിക്കുന്നു'

പുതുതലമുറയ്ക്ക് സർക്കാർ സർവീസിനോട് വിമുഖതയുണ്ടാകാൻ കാരണം സംസ്‌ഥാന സർക്കാരാണ്.
Onam gift
'50,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ സർക്കാർ പിടിച്ചു വച്ചിരിക്കുന്നു'Representative image
Updated on

കൊച്ചി: സംസ്‌ഥാന സർക്കാർ കയാണെന്ന് എൻ​ജിഒ അസോസിയേഷൻ. ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനും നീക്കം നടക്കുന്നതായി എൻ​ജി​ഒ അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്‍റ് ചവറ ജയകുമാർ ആരോപിച്ചു. സാലറി ചലഞ്ചിൽ മാത്രമാണ് സർക്കാരിനും ഇടതു സംഘടനകൾക്കും താൽപര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവീൻ ബാബുമാരെ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ക്ഷാമബത്ത മൂന്ന് വർഷമായി കുടിശി​കയാണ്. പുതുതലമുറയ്ക്ക് സർക്കാർ സർവീസിനോട് വിമുഖതയുണ്ടാകാൻ കാരണം സംസ്‌ഥാന സർക്കാരാണ്. സിവിൽ സർവീസ് മേഖലയാകെ ഇടതുസർക്കാർ തകർത്തുവെന്നും ചവറ ജയകുമാർ ആരോപിച്ചു. എറണാകുളം പ്രസ്‌​ ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള എൻജിഒ അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് കൊച്ചിയിൽ തുടക്കമാകു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. 1974 ൽ സംഘടന രൂപീകരിച്ച എറണാകുളം ഹിന്ദി പ്രചാര സഭ ഹാളിലാണ് സുവർണ ജൂബിലി ആഘോഷങ്ങളു​ടെ ഉദ്‌ഘാടനം ന​ട​ക്കു​ന്നത്. രാവിലെ പത്തരയ്ക്ക് നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം​പി മുഖ്യപ്രഭാഷണം നടത്തും. എം​പിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, കെ. ബാബു എം​എൽ​എ ​തുടങ്ങിയവർ പങ്കെടുക്കും. ചവറ ജയകുമാർ അധ്യക്ഷത വഹിക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ സ്വാഗതവും ട്രഷറർ എം.ജെ. തോമസ് ഹെർബീറ്റ്‌ നന്ദിയും പറയും.

Trending

No stories found.

Latest News

No stories found.