കൊച്ചി: നൈജീരിയയിൽ തടവിലായിരുന്ന മൂന്നു മലയാളികൾ ഉൾപ്പെടെ 16 കപ്പൽ ജീവനക്കാർ തിരികെ നാട്ടിലെത്തി. പത്ത് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർ നാട്ടിലെത്തുന്നത്.
ചീഫ് ഓഫീസർ വയനാട് സ്വദേശി സനു ജോസ്, നാവിഗേറ്റിങ് ഓഫീസർ കൊല്ലം നിലമേൽ സ്വദേശി വി.വിജിത്ത്, കൊച്ചി സ്വദേശി മിൽട്ടൺ ഡിക്കോത്ത് എന്നിവരാണ് നെടുമ്പാശേരിയിലെത്തിയത്.
ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ തടഞ്ഞു വയ്ക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പൽ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. ജീവനക്കാർ കുറ്റക്കാരല്ലെന്നും, അവരെ മോചിപ്പിക്കണമെന്നും നൈജീരിയൻ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് നടപടി.