പാലക്കാട്: കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ നെല്ലിയാമ്പതിയിൽ രാത്രിയാത്രാ നിരോധനം പ്രഖ്യാപിച്ച് കളക്റ്റർ. നെല്ലിയാമ്പതി ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്ര (വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ) തിങ്കൾ മുതൽ ഓഗസ്റ്റ് 2 വരെ നിരോധിച്ചതായി ജില്ല കലക്ടർ അറിയിച്ചു.
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂന മർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 29ന് അതിശക്തമായ മഴയ്ക്കും ഓഗസ്റ്റ് 01 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.