നിപ: സമ്പർക്കപ്പട്ടികയിലെ 9 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്

നിപ: സമ്പർക്കപ്പട്ടികയിലെ 9 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം സ്വദേശികളായ 4 പേരുടെ ഫലം കൂടി വരാനുണ്ട്.
Published on

മലപ്പുറം: നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന 9 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 13 പേരുടെ സാംപിളുകളാണ് അയച്ചിരിക്കുന്നത്. കുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് പെരിന്തൽമണ്ണിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവരാണിവർ. തിരുവനന്തപുരം സ്വദേശികളായ 4 പേരുടെ ഫലം കൂടി വരാനുണ്ട്.

മരണപ്പെട്ട കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ആകെ 406 പേരാണുള്ളത്. ഇവരിൽ 194 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്.