നിപ: 16 പേരുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്; പുതുതായി രോഗലക്ഷണങ്ങളോടെ 3 പേർ ചികിത്സയിൽ

ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി.
Nipah: 16 people tested negative
നിപ: 16 പേരുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്; പുതുതായി രോഗലക്ഷണങ്ങളോടെ 3 പേർ ചികിത്സയിൽVeena George- file image
Updated on

തിരുവനന്തപുരം: മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള 16 പേരുടെ സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും ലോ റിസ്ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാംപിളുകളാണ് നെഗറ്റീവായത്.

അതേസമയം, രോഗലക്ഷണങ്ങളോടെ ബുധനാഴ്ച 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളെജുകളിലായി ചികിത്സയിലുള്ളത്. ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. പുതുതായി 12 പേരെയാണ് ബുധനാഴ്ച സെക്കന്‍ററി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി.

220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ബുധനാഴ്ച പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8,376 വീടുകളില്‍ പനി സര്‍വെ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വെ നടന്നത്. നാളത്തോടെ എല്ലാ വീടുകളിലും പൂര്‍ത്തിയാക്കാനാവും. 224 പേര്‍ക്ക് ഇന്ന് മാനസിക പിന്തുണയ്ക്കായി കൗണ്‍സലിങ് നല്‍കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.