മലപ്പുറം: നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. മരണപ്പെട്ട കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ആകെ 406 പേരാണുള്ളത്. ഇവരിൽ 194 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്.
കേരളത്തിലെ സംവിധാനങ്ങൾക്കു പുറമേ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബ് കൂടി സംസ്ഥാനത്ത് എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തിൽ നിരീക്ഷണം തുടരുകയാണ്.