നിപ: ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരമെന്ന് ആരോഗ്യമന്ത്രി

സമ്പർക്കപ്പട്ടികയിലെ ഒരാൾക്ക് ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Representative Image
Representative Image
Updated on

കോഴിക്കോട്: നിപ സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പർക്കപ്പട്ടികയിലെ ഒരാൾക്ക് ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 246 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 63 പേർ ഹൈ റിസ്ക് കാറ്റഗറിയിലുള്ളവരാണ്. എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയയ്ക്കും.

കേരളത്തിലെ സംവിധാനങ്ങൾക്കു പുറമേ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബ് കൂടി സംസ്ഥാനത്ത് എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തിൽ ഫീവർ സർവൈലൻസ് നടത്തും.

ഐസൊലേഷനിലുള്ള കുടുംബങ്ങൾക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കും. ഈ പഞ്ചായത്തുകളിൽ ആൾ‌ക്കൂട്ടം പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.